Monday, 20 January 2020

Review : Sacred Games - S1

Sacred games (2018) (series -1 )

 Series ഏറെ സ്വാധീനിക്കാത്ത ഇന്ത്യന്‍ സമൂഹം GOT ഉം Friends ഉം കണ്ട് കൊണ്ടായിരിന്നു തുടങ്ങിയത്. 

Subscription market ലക്ഷ്യം വച്ച് ഇറങ്ങിയ Hotstar നും ഏറെ സ്വാധീനം ചെലുത്താനായില്ല. അമ്മായിയമ്മ പോര് TV യില്‍ കാണുന്ന ജനതയെ പുതിയശീലങ്ങള്‍ പഠിപ്പിക്കാന്‍ Netflix നും ആയില്ല.

ഒരു തലമുറയിലെ ചുരുക്കം ചിലരിലേക്ക് മാത്രം ഇത് ഒതുങ്ങി.

-------

ചെറുപ്പത്തില്‍ വായിച്ചത് കൊണ്ടാവാം,ഞാന്‍ തുടങ്ങിയത് Sherlock holmes ആയിരുന്നു. Friends ഒരു Episode പോലും കണ്ടു തീര്‍ക്കാന്‍ പറ്റിയില്ല (ഇഷ്ടപ്പെട്ടില്ല). GOT പകുതി കണ്ട് നിര്‍ത്തി (ഇഷ്ടപ്പെട്ടു, സമയം :( ). ഏറ്റവും ആവേശത്തോടെ കണ്ടത് Narcos ആണ്.
--------

അനുരാഗ് കശ്യപ് എന്ന നട്ടെല്ലുള്ള സംവിധായകനിലുള്ള വിശ്വാസത്തിലാണ് Sacred games കാണാന്‍ തുടങ്ങിയത്. Navazyddin siddique , Radhika apte എന്ന  രണ്ടു പേരുകള്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ എന്നും 100% സംതൃപിതി നല്‍കിയിരുന്നു. 
------

മുംബൈയിലെ തെരുവില്‍ നിന്നും തുടങ്ങി കേന്ദ്രമന്ത്രിമാരുടെ വരെ പേടിസ്വപ്നമായ Ganesh Gaitonde എന്ന Don ന്‍റെ ജീവിതം പൂര്‍ണമായും Realistic ആയി കാണിച്ചിരിക്കുന്നു സംവിധായകര്‍. 15 വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വരുന്ന Ganesh ന്‍റെ ഒരു Call , Mumbai ലെയും Delhi ലെയും ഉന്നതരെ വിറപ്പിക്കുന്നു. സര്‍തജ് (Saif ali khan) എന്ന ഒരു below average police officer ക്ക് വരുന്ന phone call ല്‍ mumbai police ഉം RAW ഉം അന്വേഷണം നടത്തുന്നു. എന്തു കൊണ്ട് ആ call തനിക്കു വന്നു എന്നറിയാന്‍ sartaj പരക്കം പായുന്നു. ഇതിന്‍റെ ഉത്തരം അറിയാന്‍ ഒരേ ഒരു വഴി. ആരാണ് Ganesh ? ഒരു വേശ്യയുടെ മകനെ മന്ത്രിമാര്‍ ഭയക്കുന്നതെന്തിന്.?

മുംബൈയുടെ cultural & political landscape ന്‍റെ നടുകഷ്ണമാണ് sacred games. തെറികളും സെക്സ് സീനുകളും കഥക്ക് അനിവാര്യമാണെന്നു തോന്നി (personal). 
പറയേണ്ടതു പറയാന്‍ മടിക്കാത്തതു കൊണ്ട് കോടതിയില്‍ case ഉണ്ട്. കോടതി വാദം നിരസിച്ചു. ആദ്യ സിനിമ മുതല്‍ കോടതിയില്‍ കേറിയ കശ്യപ് നു ഒരു വിട്ടുവിഴ്ചയുമില്ല.

Narration ലൂടെ സഞ്ചരിക്കുന്ന കഥയില്‍ Ganesh എന്ന മനുഷ്യന്‍റെ വികാരങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നു. 
മുഴുവനായും Indian culture based ആയ series നു sacred games എന്ന പേര് ഒരു marketing technique ആയിരിക്കാം.

NB: മുബൈ പാശ്ചാത്തലവും കുറച്ച് ഹിന്ദി slang ഉം അറിവും sacred games കാണുമ്പോള്‍ plus point ആയി അനുഭവപ്പെട്ടു.

No comments:

Post a Comment