Ballard of Buster Scruggs (2018)
No country for old men കാണാത്ത ആൾക്കാർ കുറവായിരിക്കും. Coen brothers ൻറെ കട്ട fan ആയത് Inside Llewyn Davis കണ്ടപ്പോഴാണ്. എല്ലാവരും ഹീറോസ് ന്റെ കഥ പറഞ്ഞപ്പോൾ, ഒരു average ആയ , life il failure ആയ ഒരാളുടെ കഥ പറഞ്ഞ് coen brothers കയ്യടി നേടി.
Ballard of buster scruggs നു Theatre release limited ആയത് കൊണ്ടായിരിക്കാം, ഞാൻ 1 year കഴിഞ്ഞാണു movie യെ പറ്റി കേട്ടത്.
ഒരു ആന്തോളജി ആണ് മൂവി. (Like കേരള കഫെ, അഞ്ച് സുന്ദരികൾ) . അമേരിക്കൻ പാശ്ചാത്തലത്തിൽ ആണ് കഥകൾ.
4 കഥകള്‍ Coen brothers തന്നെ എഴുതിയതും 2 കഥകള്‍ വേറെ കഥാകാരന്‍മാരുടെയുമാണ്. CBS news interview ല്‍ 25 വര്‍ഷം മുന്‍പ് എഴുതിയതാണെന്ന് പറഞ്ഞിട്ടുണ്ട്.
അമേരിക്കന്‍ wild west ന്‍റെ എല്ലാ വശങ്ങളും വശ്യതയും coen brothers പകര്‍ത്തിയിട്ടുണ്ട്. പ്രിയറി പുല്‍മേടുകളും, stand off കളും,നാടന്‍പാട്ടുകളും കുതിരസവാരികളും ഫ്രേമില്‍ ഒരു കഥ വായിക്കുന്ന പോലെ കാണാം.
സിനിമാറ്റോഗ്രാഫിയും മ്യൂസിക്കും വളരെ മികച്ചതായി തോന്നി. Story telling ലെ തങ്ങളുടെ ക്രാഫ്റ്റന്‍റെ റേഞ്ച് Coen brothers കാണിച്ചിട്ടുണ്ട്. ചെറുകഥകളുടെ പ്രധാനപ്പെട്ട ഭാഗം പറയാതെ പറയുന്ന ending അല്ലെങ്കില്‍ Trick ending ആണെന്ന് തോന്നിയിട്ടുണ്ട് (personal അഭിപ്രായം) (Unni R ന്‍െറ ചില കഥകള്‍, O Henry കഥകള്‍). അവ മനോഹരമായി സ്ക്രീനിലെത്തിക്കാന്‍ Coen brothers നു കഴിഞ്ഞു.
Meal ticket വളരെ touching ആയി തോന്നി.
Ballard of buster scruggs 100% wild west എെറ്റം ആണ്.
The gal who got rattled നെറ്റിയിറങ്ങിയ ഒരു ബുള്ളറ്റുചീളു പോലെ ഇന്നും അവശേഷിക്കുന്നു.
Netflix ല്‍ ആണു പടം relaese ആയത്. Oscar nomination കിട്ടിയതിലെ മികച്ച ഒരു പടം ആണ Ballard of buster scruggs.
No country for old men , Inside llewin davis കണ്ട് ഇഷ്ടപ്പട്ടവര്‍ തീര്‍ച്ചയായും കണ്ടുനോക്കണം.
No comments:
Post a Comment